വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിൽ ആണ് സംഭവം. ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി നടന്ന വാക്കു തർക്കത്തിനിടെ ബാലകൃഷ്ണൻ നായർ ചന്ദ്രദാസനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാലകൃഷ്ണൻ നായരെ വിശദമായി ചോദ്യം ചെയ്യും.

Top