തൃശ്ശൂര്‍: തിങ്കളാഴ്ച രാത്രി തൃശ്ശൂര്‍ റെയില്‍വേ കോളനിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് പിടിയിലായി. അജ്മല്‍(20), അജീഷ്(21), സജാദ്(22), ആല്‍ബിന്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ട്രെയിനിലെത്തിയവരെ കവര്‍ച്ച ശ്രമത്തിനിടെ ആക്രമിച്ചെന്ന രീതിയിലാണ് സംഭവം നടന്ന ദിവസം പുറത്തുവന്ന വിവരം.
ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പുല്ലഴി തെക്കേയില്‍ ശ്രീരാഗാ(25)ണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് കുത്തേറ്റ് പരിക്കുപറ്റിയിരുന്നു. നേരത്തേയുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനെന്നു പറഞ്ഞ് മറ്റേ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തേ സംഘങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടായിരുന്നതാണ്. ചില ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടല്‍ നടന്നിട്ടും 25 വയസ്സിനു താഴെ പ്രായമുള്ള ഇവര്‍ക്കിടയില്‍ ഒന്നും ചെയ്യാന്‍ പോലീസിന് കഴിയാതിരുന്നതാണ് വീണ്ടും കൊലയിലെത്തിച്ചത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചുള്ള പഴയ ഗുണ്ടകളുമായി ബന്ധമുള്ളവരാണ് പുതിയ സംഘങ്ങളായി രംഗത്തെത്തുന്നത്. ഈ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പനയും, പിടിച്ചുപറിയും, ആക്രമണവും പലവട്ടം നടന്നിട്ടും അമര്‍ച്ച ചെയ്യാനോ സംഘട്ടനങ്ങള്‍ തടയാനോ പോലീസിന് കഴിഞ്ഞിരുന്നില്ല.