അന്യജാതിക്കാരനെ വിവാഹം കഴിച്ചു; ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

shoot died

ഇന്‍ഡോര്‍: അന്യജാതിക്കാരനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് സഹോദരങ്ങള്‍ സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തി. 21 വയസ്സുകാരിയായ ബുള്‍ബുള്‍ എന്ന യുവതിയെയാണ് സഹോദരങ്ങള്‍ കൊലപ്പെടുത്തിയത്. ഗര്‍ഭിണി കൂടിയായ ബുള്‍ബുള്‍ വിവാഹ ശേഷം മാതാപിതാക്കളെ കാണാനായി എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.

എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹ ശേഷം ആദ്യമായി വീട്ടില്‍ മാതാപിതാക്കളെ കാണാനെത്തി മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരെ വെടിവെച്ചത്.

ബുള്‍ബുളിനെ ഇന്‍ഡോറിലെ എംവൈഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സംഭവത്തില്‍ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഇളയ ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

Top