അഹമ്മദാബാദ്: ഗുജറാത്തിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജെത്വയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബിജെപി നേതാവ് ദിനു ബോഗ സോളങ്കി കീഴടങ്ങി.
തിങ്കളാഴ്ച സിബിഐ കോടതിയിലാണ് സോളങ്കി കീഴടങ്ങിയത്. ഒരാഴ്ച മുമ്പ് സോളങ്കിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഇയാളെ സബര്‍മതി സെന്‍ട്രല്‍ ജയിലേക്കുമാറ്റി.
ബിജെപിയുടെ മുന്‍ എംപിയായ സോളങ്കിയെ അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവിനെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.