മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. താനൂര്‍ അഞ്ചുടി സ്വദേശികളായ ഷഹദാദ്, മുഹമ്മദ് സഹവാസ്,സുഹൈല്‍. മുഹമ്മദ് സഫീര്‍ എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം കര്‍ണ്ണാടക,ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഒളിസ്ഥലം മാറാനുള്ള ശ്രമത്തിനിടയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒക്ടോബര്‍ 24 ന് രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്.