ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ച എന്‍.ഐ.എ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തില്‍ രണ്ടുപേരെ പിടികൂടി. പിടികൂടിയവരില്‍ ഒരാള്‍ ഷാര്‍പ് ഷൂട്ടര്‍ ആണെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായ എസ്.പി മുഹമ്മദ് തന്‍സില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ബോര്‍ഡര്‍ സെക്യൂരിറ്റി ഓഫീസര്‍ ആയിരുന്ന തന്‍സില്‍ ഡെപ്യൂ?േട്ടഷനില്‍ എന്‍.ഐ.എയില്‍ എത്തിയിട്ട് ആറു വര്‍ഷമായി.
അതേസമയം, തന്‍സില്‍ അഹ്മദിന്റെ ഭാര്യ ഫര്‍സാന സുഖം പ്രാപിച്ചുവരുന്നു. തന്‍സില്‍ അഹമ്മദിനോടൊപ്പം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വെടിയുണ്ടകളേറ്റ ഇവര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ഐ.എന്‍.എയുടെ ഭീകരവേട്ടക്കുവേണ്ടി രഹസ്യവിവരങ്ങള്‍ അന്വേഷിച്ച് കൈമാറിയതിലുള്ള പ്രതികാരമാണ് കൊലക്കു പിന്നിലെന്നാണ് കരുതുന്നത്.