ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കണം: കെ സുരേന്ദ്രന്‍

പാലക്കാട്: ആര്‍എസ്എസ് പ്രവത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഗവര്‍ണറോട് കെ സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

കൊലപാതകം നടത്തിയത് പരിശീലനം നേടിയ തീവ്രവാദികളാണെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനിടെ സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.

 

Top