കേളകം : എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണവം സ്വദേശി ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ നാലു പ്രതികളെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികളായ മുഹമ്മദ്,ഷഹീം,സലീം,സമീര്‍ എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി രണ്ടു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ തിരിച്ചറിയല്‍ പരേഡിനും വിധേയരാക്കിയിരുന്നു.