പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്

baby-death

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്. മൂന്നു വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തലയിലും ചെറിയ പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍ ഏലസ് കെട്ടിയിട്ടുണ്ട്. ഇതില്‍ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാല്‍ മുസ്‌ലിം പശ്ചാത്തലമുള്ള കുട്ടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Top