ദിണ്ഡിഗല്‍: തമിഴ്നാട്ടില്‍ വിവാഹമോചന കേസില്‍ വിധിപറയാനിരിക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലാണ് കൊലപാതകം നടന്നത്.
അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ കൊലപ്പെടുത്തിയത്. സംഭവ സയത്ത് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറാണ് സെല്‍വരാജ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.