കൊച്ചി: കൊച്ചിയില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ പ്രതിയുടെ പൂര്‍വ വൈരാഗ്യം. ആള്‍ക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മില്‍ നില നിന്നിരുന്ന പൂര്‍വ വൈരാഗ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട ജിബിന്‍ ടി വര്‍ഗീസിനെ പ്രതികള്‍ രണ്ട് മണിക്കൂറോളം ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. യുവാവിനെ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സൂചന. അസീസിന്റെ വീട്ടില്‍ വെച്ചായിരുന്നു പ്രതികള്‍ ജിബിനെ മര്‍ദ്ദിച്ചത്.
മരണം ഉറപ്പായതിനു ശേഷം ആസൂത്രിതമായി അപകടമരണം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. അപകട മരണം എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മൃതദേഹത്തിന് സമീപം സ്‌കൂട്ടര്‍ കൊണ്ട് പോയി ഇടുകയും ചെയ്തിരുന്നു.