യൗന്‍ഡെ: കാമറൂണിലെ കപ്പൂച്ചിന്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടുസെയ്ന്റ് സുമാല്‍ഡേയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാമറൂറില്‍ നിന്നു തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേയാണ് ഫാ. ടുസെയ്ന്റ്‌റ് കൊല്ലപ്പെട്ടത്.
മധ്യ ആഫ്രിക്കയിലുള്ള ബവാര്‍ രൂപതയിലെ വൈദികരെ പരിശീലിപ്പിച്ചു വരികയായിരുന്നു ഫാ. ടുസെയ്ന്റ്‌റ്. കാമണൂറില്‍ നിന്നും അജ്ഞാതസംഘമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകികളുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
1971-ല്‍ ജനിച്ച ഫാ. ടുസെയ്ന്റ് സുമാല്‍ഡേ ബവാര്‍ രൂപതയുടെ സിരിരി എന്ന റേഡിയോയ്ക്കു വേണ്ടി ദീര്‍ഘ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവ് കൂടിയായിരിന്നു ഫാ. ടുസെയ്ന്റ്‌റ്.