സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയം; രണ്ടാനച്ഛനെ യുവാവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ മകന്‍ കൊലപ്പെടുത്തി. ഔട്ടര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസിനെ വിവരം അറിയിച്ചു.

കുറച്ച് ദിവസങ്ങളായി അമ്മയുടെ ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി പ്രതിയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. വീട്ടിലെത്തിയ അമ്മയുടെ ഭര്‍ത്താവിനെ യുവാവ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

Top