കൊച്ചി: ആലുവ പുഴയില്‍ കണ്ട യുവതിയുടെ കൊലപാതകം അഞ്ചു ദിവസം മുന്‍പ് നടന്നതാണെന്ന് വ്യക്തമാകുന്ന ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം പുഴയില്‍ കൊണ്ടു വന്നു തള്ളി എന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍, കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആലുവയിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ച് വരികയാണ്.
കൊലപാതകത്തിന് പിന്നില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം എന്ന നിഗമനവും പൊലീസിനുണ്ട്. യുവതിയെ കാണാനില്ലെന്ന പരാതി ഇതുവരെയും എറണാകുളം ജില്ലയിലെവിടെയും പൊലീസിന് ലഭിച്ചിട്ടില്ല.