പ്രതികാരം തീര്‍ക്കാന്‍ സുഹൃത്തിന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

arrest

ഗുരുഗ്രാം: കളിയാക്കിയതിനുള്ള പ്രതികാരമെന്നോണം സുഹൃത്തിന്റെ രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.

ഹരിയാനയിലെ സോഹ്നയിലാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് മന്‍ജിത് റാം എന്ന ഇരുപത്തെട്ടുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദ സംഭാഷണത്തിനിടെ കുട്ടിയുടെ പിതാവ് മന്‍ജിതിനെ കളിയാക്കിയിരുന്നു. അപമാനിതനായ ഇയാള്‍ പ്രതികാരം ചെയ്യുമെന്ന് താക്കീത് നല്‍കിയായിരുന്നു തിരികെ പോയത്.

വ്യാഴാഴ്ച്ച വൈകുന്നേരം കുട്ടിയെ തട്ടികൊണ്ടുപോയ മന്‍ജിത് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം മറവുചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിയില്‍ സുഹൃത്തിന്റെ പങ്കിനെ കുറിച്ചും പിതാവ് സൂചിപ്പിച്ചിരുന്നു. പൊലീസ് നടപടികള്‍ ആരംഭിച്ചു.

Top