റെയ്ഗണ്ട്: യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ മുന്‍ കാമുകി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ യുവതിയും കാമുകനും സുഹൃത്തും ഉള്‍പ്പെടുന്നതാണ്. മഹരാഷ്ട്രയിലെ റെയ്ഗണ്ട് ജില്ലയിലായിരുന്നു സംഭവം നടന്നത്.
അഴുകിയ നിലയില്‍ നന്ദു കലേക്കര്‍ (26) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
റെയ്ഗണ്ടിലെ ധമ്മത്ത് ഗ്രാമത്തിലെ റെയില്‍വേ ട്രാക്കില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ 13 മുതലാണ് കര്‍ജാത്തിലെ വഞ്ചാര്‍പാടയില്‍ നിന്ന് നന്ദുവിനെ കാണാതായത്. പിന്നീട് മുന്‍ കാമുകി നിഷ വിര്‍ലേയ്ക്ക് നന്ദു ഫോണ്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.