മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; എഴുപതുകാരനെ കുത്തിക്കൊന്നു

ചെന്നൈ: ചെന്നൈയില്‍ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് എഴുപതുകാരനെ ബന്ധുക്കള്‍ കുത്തിക്കൊന്നു. യേശുരാജന്‍ എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

വര്‍ക്ക്‌ഷോപ്പ് നടത്തി വന്നയാളായിരുന്നു യേശുരാജന്‍. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യ റൂബി (28) യ്ക്കുമൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. യേശുരാജന്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം റൂബിയുടെ പേരില്‍ എഴുതി വെച്ചിരുന്നു.

ഇക്കാര്യം അറിഞ്ഞ ഭാര്യ കല വിവരം സഹോദരന്‍ ഗോപാലിനോട് പറഞ്ഞു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു,

Top