അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

murder

ഡല്‍ഹി: അവിഹിത ബന്ധം ചോദ്യം ചെയ്തതിന് അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊലപ്പെടുത്തി. ഇഷ്ടിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.

ഡല്‍ഹിയിലെ ന്യൂ ആശോക് നഗറിലായിരുന്നു സംഭവം. രവീന്ദര്‍ പതക് (30)എന്നയാളാണ് കൊല്ലപ്പെട്ടത്. അമ്മയും മകനും ഡല്‍ഹിയിലെ ഒരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അമ്മയെയും കാമുകന്‍ അജീതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ ഡ്രൈവറായിരുന്നു രവീന്ദര്‍. സംഭവ ദിവസം അമ്മയും മകനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു.

Top