തിരുവനന്തപുരം: തിരുവനന്തപുരത്ത് വട്ടപ്പാറയില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വട്ടപ്പാറ സ്വദേശിനി സുശീല (62)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, സംഭവം കൊലപാതകമാണെന്നാണ് സംശയമുള്ളത്.
വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് സൂചന. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.