അഹമ്മദാബാദ്: അഹമ്മദാബാദില്‍ ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച 19-കാരിയായ ദളിത് യുവതിയെ നടുറോഡില്‍ കുത്തിക്കൊന്നു. അക്രമിയുടെ ബൈക്കില്‍ കയറാതിരുന്ന പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് കുത്തിക്കൊന്നത്.
അഹമ്മദാബാദിലെ ബവ്ല നഗരത്തിലായിരുന്നു ക്രൂരത നടന്നത്. മാര്‍ക്കറ്റിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി കേതന് വഘേല കൊലപ്പെടുത്തിയത്. പ്രതിയെയും സുഹൃത്തുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.