ടെല്‍ അവീവ്: ഇസ്രയേലില്‍ മലയാളി കുത്തേറ്റ് മരിച്ചു. ടെല്‍അവീവിലെ സതേണ്‍ നേവ്ഷണല് സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് 40 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തായ പീറ്റര്‍ സേവ്യര്‍ (60) പരിക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്ത്യക്കാരാണെന്ന് പൊലീസ് പറഞ്ഞു.