വഡോദര സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരന്റെ കൊലപാതകം; പ്രതിയ്ക്ക്‌ സ്‌കൂളിനോടുള്ള പക

MURDER

അഹമ്മദാബാദ്: വഡോദര സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരനെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി കൊന്ന കേസ് ഏറെ വിവാദമായിരുന്നു. സ്‌കൂളിനോടുള്ള പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ ദേവ് തഡ്വിയെന്ന 14വയസ്സുകാരനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അതേ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും കൃത്യം ചെയ്യണമെന്ന വാശിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്‍ ഈ വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് കൊലപാതകം. കുറ്റാരോപിതന്‍ പെരുമാറ്റവൈകല്യമുള്ളയാളും പെട്ടെന്ന് കോപിക്കുന്ന സ്വഭാവക്കാരനുമാണെന്നും പൊലീസ് പറഞ്ഞു.

Top