പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ ദൈവമെന്ന് സ്വയം പ്രഖ്യാപിച്ച ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി.
ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ജനുവരി 17നായിരിക്കും ശിക്ഷ വിധിക്കുന്നത്.
2002 നവംബര്‍ രണ്ടിനായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടി വെച്ചു കൊലപ്പെടുത്തിയത്.