ഗുജറാത്ത്: ആറാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ പ്രകോപിതനായ പിതാവ് നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് വിഷ്ണു റാത്തോഡ് എന്നയാളെ മോട്ടി മസാങ്ക് പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ വിഷ്ണു റാത്തോഡിനും വിമലയ്ക്കും മരിച്ച കുട്ടിയെ കൂടാതെ അഞ്ച് പെണ്‍കുട്ടികളുണ്ട്.
ആറാമത്തെ കുട്ടി ആണ്‍കുട്ടിയായിരിക്കണമെന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആറാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതോടെയാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ വിഷ്ണു റാത്തോഡിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പിതാവ് ആക്രമിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മ ഉണര്‍ന്നതോടെ വിഷ്ണു ഓടിപ്പോവാന്‍ ശ്രമിച്ചു. എന്നാല്‍ വിമലയുടെ അച്ഛന്‍ വിഷ്ണുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.