ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കടന്നയാളെ വെടിവെച്ചു കൊന്നു.
ഭട്ടിണ്ടിയിലെ വസതിയിലേയ്ക്ക് ഇയാള്‍ ബാരിക്കേഡ് മറികടന്ന് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും മറികടന്നാണ് ഇയാള്‍ വീട്ടിലേക്ക് കയറിയത്. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മരിച്ചയാളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.