മഞ്ചേശ്വരം: കാസര്‍ഗോട് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി അശ്വിത്ത്, രണ്ടാം പ്രതി കാര്‍ത്തിക് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
സോങ്കാല്‍ സ്വദേശിയായ സിദ്ദിഖിനെ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ബൈക്കുകളിലെത്തിയ നാലംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. സിദ്ദിഖ് സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്‌ഐയുടെ യൂണീറ്റ് കമ്മിറ്റി അംഗവുമായിരുന്നു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നും കുത്തിയത് സോങ്കാല്‍ സ്വദേശി അശ്വിത്താണെന്നും പൊലീസ് വ്യക്തമാക്കി.