വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തു; യുവാവിനെ ബന്ധു തല്ലിക്കൊന്നു

whatsapp

സോനിപത്: വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് യുവാവിനെ ബന്ധു തല്ലിക്കൊന്നു. ലവ് എന്ന യുവാവാണ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചത്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ലവ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട് കുപിതനായ ദിനേശ് എന്ന ബന്ധുവാണ് മര്‍ദിച്ചത്. ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ അജയ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ദിനേശിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Top