തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയാണെന്ന് തെളിഞ്ഞതായി പൊലീസ്. കേസിലെ രണ്ട് പ്രതികള്‍ കൂടി പിടിയിലായിട്ടുണ്ട്. കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുഹമ്മദ് ജംഷാദിനെയും അബ്ദുള്‍ ഹാസിക്കിനെയുമാണ് തിരൂര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.
കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
തിരൂര്‍ സ്വദേശികളും സുഹൃത്തുക്കളുമായ ജംഷീര്‍, സല്‍മാന്‍, ആഷിഖ് എന്നിവര്‍ക്കാണ് കഴിഞ്ഞ മാസം വെട്ടേറ്റത്. തിരൂര്‍ പറവണ്ണയില്‍ വെച്ച് രാത്രി പത്തരയോടെ ജംഷീറിനാണ് ആദ്യം വെട്ടേറ്റത്. തുടര്‍ന്ന് ഇതേ സംഘം തന്നെയാണ് അര മണിക്കൂറിന് ശേഷം താനൂര്‍ ജനതാപടിയില്‍ വെച്ച് സല്‍മാനെയും ആഷിഖിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.