ബഹ്‌റൈന്‍: ബഹ്‌റൈനില്‍ വാക്കു തര്‍ക്കത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ മലയാളിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ.
ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസിലാണ് മലായളിയ്ക്ക് ശിക്ഷ ലഭിച്ചത്. സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. മനപ്പൂര്‍വമല്ലാത്ത കൊലയായതിനാലാണ് അഞ്ച് വര്‍ഷം തടവ് മാത്രം മതിയെന്ന് കോടതി വിധിച്ചത്.