കണ്ണൂരില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

explosion

കണ്ണൂര്‍: മുണ്ടയാം പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടേല്‍ പെരിയപ്പുറത്ത് ജോയിയുടെ ഭാര്യ മേരി (68) യാണ് പോള്ളലേറ്റ് ചികിത്സയിലിരിക്കേ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വീടിന് സമീപത്തു നിന്നും കണ്ടെടുത്ത വസ്ത്രങ്ങളും ടിന്നറിന്റെ കുപ്പിയും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ നാലിന് പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയപ്പോള്‍ ആരോ തീ കൊളുത്തിയെന്നായിരുന്നു മേരി മൊഴി നല്‍കിയത്. നിലവിളി കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ജോയിയും അയല്‍വാസികളും ഓടിയെത്തുമ്പോള്‍ കഴുത്തിന് താഴേക്ക് വസ്ത്രത്തില്‍ തീപിടിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മേരി മരിക്കുകയായിരുന്നു.

Top