കൊട്ടാരക്കര: മുറിയില്‍ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരി പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍. കൊട്ടാരക്കര മുട്ടറ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റിരിക്കുന്നത്.
പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
രാവിലെ വീടിനു പുറത്തു കണ്ടെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍ക്കുട്ടിയുടെ നില ഗുരുതരമല്ല. രാത്രിയില്‍ വീട്ടിലെത്തിയ രണ്ടു യുവാക്കളാണ് തന്നെ വീട്ടില്‍ നിന്നും വലിച്ചിറക്കി പൊള്ളലേല്‍പ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.