മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സജീഷ് എന്ന ഇരുപത്തെട്ടുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീഷിന്റെ മൃതദേഹം രാവിലെ എട്ടരയോടെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലെത്താതിരുന്ന സജീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം പാറക്കല്ലുകള്‍ക്ക് മുകളിലായിരുന്നു. സജീഷിന്റെ ഓട്ടോ ക്വാറിയില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു.
സംഭവത്തില്‍ പൊലീസും, കണ്ണൂരില്‍ നിന്നു ഫോറന്‍സിക് വിഗ്ധരും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥത്തെത്തി പരിശോധന നടത്തി.