വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചു; കരസേന മേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു

rape123

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീട്ടു ജോലിക്കാരിയെ പീഡിപ്പിക്കുകയും ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കരസേന മേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മേജര്‍ ഗൗരവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവദിവസം രാത്രിയില്‍ യുവതിയുടെ ഭര്‍ത്താവിനെ പുറത്തേയ്ക്കു പറഞ്ഞു വിട്ട ശേഷം ഗൗരവ് തന്നെ പീഡിപ്പിച്ചെന്നും ഇത് സംബന്ധിച്ച് ഭര്‍ത്താവ് മേജറുമായി വാക്കു തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് മേജര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

എന്നാല്‍ സംഭവം ആത്മഹത്യയാണെന്നാണ് മേജര്‍ പൊലീസില്‍ അറിയിച്ചത്. ഗൗരവിന്റെ വീടിനടുത്ത് തന്നെയാണ് യുവതിയും ഭര്‍ത്താവും താമസിച്ചിരുന്നത്.

Top