പാലാ: കോട്ടയത്ത് പാലായില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. പാലാ കടനാട് സ്വദേശി രാജേഷാണ് ആത്മഹത്യ ചെയ്തത്.
കള്ളക്കേസില്‍ തന്നെ കുടുക്കി മര്‍ദ്ദിച്ചതായി മേലുകാവ് പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.
എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് പൊലീസ് വിശദീകരിച്ചു. മാല മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്.
തന്നെ പൊലീസ് കൂടുതല്‍ കേസുകളില്‍ കുടുക്കുമെന്ന് ആരോപിച്ച് സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.