ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

dead body

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) ഭാര്യ നിര്‍മ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബ പ്രശനമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Top