കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ സ്വദേശിയുമായ പ്രിയാങ്ക് (32) ആണ് ഹോട്ടല്‍ മുറിയില്‍ മരിച്ചത്.
കൊച്ചി നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിലാണു ഡോക്ടര്‍ താമസിച്ചു വന്നിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഡെറാഡൂണ്‍ പട്ടേല്‍ നഗര്‍ സ്വദേശിയാണു പ്രിയാങ്ക്. സംഭവത്തെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അതേസമയം, മരണത്തില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസ് പറയുന്നത്.