തിരുവനന്തപുരം: വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അരുവിക്കര സ്വദേശിനി നന്ദിനിയെയാണ് മകന്‍ ഷിബു(40) കൊലപ്പെടുത്തിയത്. കാച്ചാണിയില്‍ ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട നന്ദിനിയ്ക്ക് 72 വയസ്സ് പ്രായമുണ്ട്.
അറസ്റ്റിലായ ഷിബു സ്ഥിരം മദ്യപാനിയാണ്. ക്രിസ്തുമസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് മാതാവ് ചോദ്യം ചെയ്തിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ മാതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് ഇയാള്‍ വീടിന്റെ ടെറസില്‍ കയറി ഉറങ്ങി. പിറ്റേദിവസം രാവിലെ വന്ന് മാതാവിനെ വിളിച്ചപ്പോഴാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് അരുവിക്കര പൊലീസ് സ്റ്റേഷനില്‍ പോയി അമ്മ മരിച്ചു കിടക്കുന്നതായി അറിയിച്ചത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ തന്നെ ഇത് കൊലപാതമാണെന്ന് മനസിലായി.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടക്കേണ്ടതുണ്ടായിരുന്നതിനാല്‍ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നില്ല. തലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.