കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്ഐ എം.എസ് ഷിബുവിന് സസ്പെന്ഷന്.
നീനുവിന്റെ പരാതി അവഗണിച്ചതിനാണ് എസ് ഐയ്ക്ക് സസ്പെന്ഷന് നല്‍കിയത്. ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ഐജിക്ക് ഡിജിപി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എസ് പി മുഹമ്മദ് റഫീഖിനെ സ്ഥലമാറ്റുകയും ചെയ്തു.