ബദിണ്ഡ: പണത്തിനായി തട്ടിക്കൊണ്ടുപോയ പതിനാറുകാരനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. പഞ്ചാബില്‍ ബദിണ്ഡയിലെ സയിദ് ഭഗത്സിംഗ് നഗര്‍ സ്വദേശി ദുഷ്യന്ത് ആണ് കൊല്ലപ്പെട്ടത്.
സുഹൃത്ത് ജസ്പ്രീത് സിംഗും കൂട്ടുകാരും ചേര്‍ന്നാണ് ദുഷ്യന്തിന്റെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ ദുഷ്യന്തിന്റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് രണ്ടു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിര്‍ദേശപ്രകാരം ജസ്പ്രീതുമായി സംസാരിച്ച ദുഷ്യന്തിന്റെ മാതാപിതാക്കള്‍ മൂന്നു ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. ഈ തുക റെയില്‍വെ ട്രാക്കിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കാന്‍ ജസ്പ്രീത് ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് പണം എത്തിച്ചതോടെ എടുക്കാനെത്തിയ ജസ്പ്രീതിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടുകയായിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ദുഷ്യന്തിനെ കൊലപ്പെടുത്തിയ വിവരം ലഭിച്ചത്.