തിരുനെല്‍വേലി: അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട തടയാന്‍ ശ്രമിച്ച ഏഴ് വയസ്സുകാരിയെ അച്ഛന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ പിതാവ് അമ്മയെ തല്ലുന്നത് കണ്ട കുട്ടി അത് തടയാനായി എത്തി, അതോടെ അച്ഛന്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ മര്‍ദ്ദിക്കുകയും നിലത്തേക്ക് എറിയുകയും ചെയ്തതോടെ അബോധാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീടിനുമുകളില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച ദമ്പതികള്‍ കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ധൃതിയില്‍ നടത്തി. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ബന്ധുക്കളെയും നാട്ടുകാരെയും സമീപിച്ചപ്പോഴാണ് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതിന്റെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും കൊലപാതകം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന് അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.