ഉത്തര്‍പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഗുണ്ടാ നേതാവിനെ വധിച്ചു

murder

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഗുണ്ടാ നേതാവിനെ വധിച്ചു. നിരവധി കേസുകളില്‍ പ്രതിയായ സത് വീര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബുലന്ധ്‌സാഹറിലെ വാലിപുര കനാലിന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

അലിഗഢ് സ്വദേശിയായ ഇയാള്‍ക്കെതിരെ യുപിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ താവളം മനസിലാക്കി എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

Top