കൊച്ചി: മുരിങ്ങൂര്‍ പീഡനക്കേസില്‍ പ്രതി സി സി ജോണ്‍സന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി. പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.
കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹര്‍ജി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതി തീര്‍പ്പാക്കി. 2016ല്‍ തന്റെ സുഹൃത്തിനെ ജോണ്‍സന്‍ പീഡിപ്പിച്ചെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്ത് വന്നിരുന്നു.