തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകനെ രക്ഷിക്കാവുന്ന അവസ്ഥയില്‍ അല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രവേശിപ്പിക്കാന്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നില്ല, ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മുരുകന്റെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.