മസ്‌കറ്റ്: രാജ്യത്ത് അനധികൃതമായി ഖനനം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ഖനന പൊതു അതോറിറ്റി. നിയമലംഘനം നടത്തിയെന്നു കണ്ടെത്തിയ ഏഴ് കമ്പനികളോട് മൂന്ന് ദശലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്നത്.
തുടര്‍ന്ന് കമ്പനികള്‍ക്കെതിരായ നടപടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലൈസന്‍സ് ഇല്ലാതെ ഖനനം നടത്തിയ കമ്പനികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ പൊതുസ്വത്തിന്റെ കൈയ്യേറ്റമടക്കം കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തുന്നതാണ്. നിയമലംഘനങ്ങളില്‍ ഒരു കേസിന്റെ ഒത്തുതീര്‍പ്പ് വഴി 1.84 ലക്ഷം റിയാല്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.