മസ്‌കറ്റ്: ഇറാനുമായി 2013 ല്‍ ഒപ്പുവെച്ച വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് അറിയിച്ച് ഒമാന്‍. വിയന്നയില്‍ എണ്ണഉല്‍പാദക രാഷ്ട്രങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഒമാന്‍ എണ്ണപ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി ആണ് ഇക്കാര്യം അറിയിച്ചത്.
ഇറാനെതിരായ അമേരിക്കന്‍ ഉപരോധം പുനഃസ്ഥാപിച്ചത് പൈപ്പ്‌ലൈന്‍ പദ്ധതിയെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒമാന്‍ എണ്ണ മന്ത്രിയുടെ പ്രതികരണം എത്തിയത്.
അതോടൊപ്പം, പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ടെന്‍ഡര്‍ രേഖകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താല്‍പര്യമുള്ള കമ്പനികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ റുംഹി വ്യക്തമാക്കി.