മസ്‌കറ്റ്: ലോകരാജ്യങ്ങളില്‍ ഭീതി വിതച്ച് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു മാസത്തെ അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍.
കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനം. നാളെ മുതലാണ് അവധി തുടങ്ങുക.
അതേസമയം, അവധിസമയത്ത് കുട്ടികള്‍ വീടിനകത്ത് തന്നെ കഴിയുന്നുവെന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. നിലവില്‍ രാജ്യത്ത് ഇതുവരെ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.