പുതിയ ഫീച്ചറെത്തി; ഫേസ്ബുക്ക് സ്റ്റോറികളില്‍ മ്യൂസിക് അവതരിപ്പിച്ചു

Facebook

സ്റ്റോറികളില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഇനി മുതല്‍ ഫേസ്ബുക്ക് സ്റ്റോറികളില്‍ മ്യൂസിക്കും പങ്കുവെയ്ക്കാം. കൂടാതെ ലിപ് സിങ്ക് ലൈവ് ഫീച്ചറും വിപുലീകരിച്ചു. ഈ സവിശേഷത ഉപയോക്താക്കളില്‍ ഉടന്‍ എത്തും. ഇതിലൂടെ പുതിയ സംഗീത വിഭാഗത്തിലേക്ക് ഗാനങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. കൂടാതെ നിങ്ങളുടെ പ്രൊഫൈലിന്റെ മുകളില്‍ ഗാനം പിന്‍ ചെയ്യാനും കഴിയും. ഇതില്‍ ഗാനരചയിതാവിനേയും അതു പോലെ ട്രാക്കും പ്രദര്‍ശിപ്പിക്കും. മറ്റുളളവര്‍ക്ക് ഈ ഗാനം പ്ലേ ചെയ്യാനും ബന്ധപ്പെട്ട വീഡിയോ കാണാനും കഴിയും.

ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയും. ഇത് ചിത്രങ്ങളിലും വീഡിയോകളിലും പ്രവര്‍ത്തിക്കുന്നു. ഫേസ്ബുക്ക് ക്യാമറയില്‍ നിന്നോ അല്ലെങ്കില്‍ ക്യാമറ റോളില്‍ നിന്നോ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുത്തതിനു ശേഷം സ്റ്റിക്കര്‍ വിഭാഗത്തില്‍ കാണുന്ന മ്യൂസിക് സ്റ്റിക്കര്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനത്തിനായി നിങ്ങള്‍ക്ക് തിരയാം. അതു പോലെ സ്റ്റോറിയിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാഗവും തിരഞ്ഞെടുക്കാം. കൂടാതെ നിങ്ങള്‍ക്ക് കലാകാരനേയും ഗാനത്തിന്റെ പേരും ഷെയര്‍ ചെയ്യാം.

Top