ചലച്ചിത്ര ലോകത്ത് വിവാഹ മോചനങ്ങളുടെ കാലമാണ്. ഇപ്പോള്‍ ഈ ശ്രേണിയില്‍ അവസാനം കേള്‍ക്കുന്ന പേര് ബോളിവുഡ് സൂപ്പര്‍ സംഗീതജ്ഞന്‍ ഹിമേഷ് രഷമിയയുടെയും കോമളിന്റേയുമാണ്.
22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഇരുവരും വിരാമമിടുന്നത്. ബാന്ദ്രയിലെ കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. മാസങ്ങളായി ഇരുവരും രണ്ടായാണ് താമസിക്കുന്നത്.
ഇരുവര്‍ക്കും ‘സ്വയം’ എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ ടെലിവിഷന്‍ താരം സോണിയ കപൂറുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു.
നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രഷമിയ. ഇതിന് പുറമെ ഗായകന്‍, അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘തേരാ സറൂര്‍’ എന്ന ചിത്രമാണ് അവസാനം നായകനായി പുറത്തിറങ്ങിയത്.