ന്യൂയോര്‍ക്ക്: മുസ്‌ലിം വനിതയെ ഹിജാബ് ധരിച്ചതിന് അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കില്‍ നിന്ന് പുറത്താക്കി.
വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കിന്റെതാണ് നടപടി.
വെള്ളിയാഴ്ച കാര്‍ ലോണ്‍ അടക്കാന്‍ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. തലമറച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു.
ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നും അത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, താന്‍ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാലാണ് ഹിജാബ് ധരിച്ചതെന്നും ജമീല പറയുന്നു.
ബാങ്ക് നിയമങ്ങള്‍ പാലിക്കാന്‍ താന്‍ തയാറാണ്. പക്ഷേ, ബാങ്കില്‍ തൊപ്പി ധരിച്ചുവന്ന മറ്റൊരാള്‍ക്ക് ഒരു പ്രശ്‌നവുമില്ലാതെ സേവനങ്ങള്‍ നല്‍കിയപ്പോഴാണ് തന്നെ പുറത്താക്കിയത്. തന്റെ മുഖം മറച്ചിട്ടില്ല, തല മാത്രമാണ് മറച്ചത്.
ബാങ്കില്‍ നിന്നും പുറത്താക്കിയ നടപടി തികച്ചും പക്ഷപാതമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.