വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വെബ്‌സൈറ്റിലെ മുസ്ലീം വിരുദ്ധ പരാമര്‍ശം നീക്കം ചെയ്തു. അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കണമെന്ന പരാമര്‍ശമാണ് നീക്കം ചെയ്തത്.
തെരഞ്ഞെടുപ്പിന്റെ അന്നും വെബ്‌സൈറ്റില്‍ ഉണ്ടായിരുന്ന വാചകങ്ങള്‍ ഫലപ്രഖ്യാപനത്തിന് ശേഷമാണ് നീക്കം ചെയ്തത്.
അമേരിക്കയിലേക്കുള്ള മുസ്ലീം കുടിയേറ്റം പൂര്‍ണമായും തടയണമെന്നായിരുന്നു പ്രചരണ സമയത്ത് ട്രംപിന്റെ നിലപാട്. ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പ്രസ്താവന വിവാദമായതോടെ ഭീകര ബന്ധമുള്ളവരുടെ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മുസ്ലീങ്ങളെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയുടെ സുരക്ഷിതത്വമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.